താരസംഘടന ‘അമ്മ’ കൊച്ചിയിൽ പണികഴിപ്പിച്ച പുതിയ ആസ്ഥാന മന്ദിരത്തിനായി ചെലവിട്ടതു 10 കോടിയിലേറെ രൂപ. സംഘടനാ രൂപീകരണത്തിന്റെ 25–ാം വർഷത്തിലാണു സ്വന്തം ആസ്ഥാനമന്ദിരമെന്ന മോഹം യാഥാർത്ഥ്യമാകുന്നത്.
അത്യാധുനിക സൗകര്യങ്ങളോടെയാണു മന്ദിരം ഒരുക്കിയത്. ‘അമ്മ’യുടെ യോഗങ്ങൾക്കും ഒത്തുചേരലുകൾക്കും പുറമേ, വലിയ ഹാൾ സാംസ്കാരിക പരിപാടികൾക്കു ലഭ്യമാക്കാനും ആലോചിക്കുന്നു. .
എഴുത്തുകാരെയോ സംവിധായകരെയോ കാണാൻ പ്രത്യേക ചേംബറുകളുണ്ട്. പതിവു രീതിയിൽ കോഫി ഷോപ്പിലോ, താരങ്ങളുടെ വീടുകളിലോ പോകേണ്ടതില്ല. ശല്യമില്ലാതെ കഥ കേൾക്കാൻ 5 സൗണ്ട് പ്രൂഫ് ഗ്ലാസ് ചേംബറുകളാണു സജ്ജീകരിച്ചിട്ടുള്ളത്. പ്രസിഡന്റിനും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്കും വേണ്ടി ഒരു നില മാറ്റിവെച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക