കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അഴിച്ചുപണിക്ക് ഡിസിസികള്‍ക്ക് നിര്‍ദേശമെന്ന് റിപ്പോർട്ട്. ബ്ലോക്ക്, മണ്ഡലം, ബൂത്ത് കമ്മിറ്റികളില്‍ പുനഃസംഘടന ഉടന്‍ നടത്തും. കൂടാതെ മോശം പ്രകടനം കാഴ്ച വച്ച പാര്‍ട്ടി ഘടകങ്ങള്‍ പുനഃസംഘടിപ്പിക്കാന്‍ എഐസിസി നിര്‍ദേശം നല്കി. ഡിസിസി പ്രസിഡന്റുമാര്‍ക്ക് നിര്‍ദേശം നല്‍കിയത് കൊച്ചിയില്‍ ചേര്‍ന്ന നേതൃയോഗത്തിലാണ്.
അര്‍ഹതപ്പെട്ടവര്‍ക്ക് പട്ടയം ലഭ്യമാക്കുമെന്ന് മന്ത്രി എ സി മൊയ്തീന്
എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ സി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിമാര്‍, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് എന്നിവരും യോഗത്തില്‍ ഉണ്ടായിരുന്നു. ഡിസിസി പ്രസിഡന്റുമാരും ജില്ലകളുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറിമാരും പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. ഓണ്‍ലൈന്‍ വഴിയാണ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ യോഗത്തില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക