സ്ത്രീ ശാക്തീകരണത്തിനും പാര്‍ശ്വവത്കൃതരുടെ ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുന്ന വനിതയ്ക്ക് 2020-21 വര്‍ഷം മുതല്‍ സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന ദാക്ഷായണി വേലായുധന് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കുറഞ്ഞത് അഞ്ചു വര്‍ഷമെങ്കിലും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരായിരിക്കണം. പ്രതിസന്ധികളെ അതിജീവിച്ച് നേട്ടങ്ങള്‍ ആര്‍ജ്ജിച്ച വനിതകള്‍ക്കും പട്ടിക ജാതി/ പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളിലെ വനിതകള്‍ക്കും മുന്‍ഗണന. നിശ്ചിത മാതൃകയിലുള്ള അപേക്ഷ പ്രവര്‍ത്തന മേഖല സംബന്ധിച്ച വിവരണം, ചിത്രങ്ങള്‍ (പുസ്തകം, സി ഡി, ഫോട്ടോ, പത്രക്കുറിപ്പ്) എന്നിവ സഹിതം കലക്ടറേറ്റില്‍ ലോട്ടറി ഓഫീസിന് സമീപം പ്രവര്‍ത്തിക്കുന്ന ജില്ലാ വനിത ശിശുവികസന ഓഫീസില്‍ ഫെബ്രുവരി 15നകം സമര്‍പ്പിക്കണം. ഫോണ്‍: 04972 700708.
പ്രതികരിക്കാൻ ഇവിടെ എഴുതുക