കണ്ണൂർ :സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്പറേഷന് തലശ്ശേരി, ഇരിട്ടി താലൂക്കുകളില്‍ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന മറ്റു പിന്നോക്ക മതന്യൂനപക്ഷ വിഭാഗത്തില്‍ പ്പെടുന്നവര്‍ക്ക് ചെറുകിട സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനും, വാഹനങ്ങള്‍ വാങ്ങുന്നതിനും, പുതിയ വീട് വെക്കുന്നതിനും, വിവാഹം, വിദ്യാഭ്യാസം തുടങ്ങിയവയ്ക്കും വ്യക്തിഗത വായ്പ നല്കുന്നു. സ്വയംതൊഴില്‍ വായ്പ ഒ ബി സി കാര്‍ക്ക് 15 ലക്ഷം രൂപവരെയും മതന്യൂനപക്ഷങ്ങള്‍ക്ക് 30 ലക്ഷം രൂപ വരെയുമാണ്. അപേക്ഷകര്‍ തലശ്ശേരി, ഇരിട്ടി താലൂക്കുകളിലെ സ്ഥിരതാമസക്കാരായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഗ്രാമപ്രദേശങ്ങളില്‍ 98,000 രൂപയും നഗരപ്രദേശങ്ങളില്‍ 1,20,000 രൂപയും പിന്നോക്ക വിഭാഗങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപയില്‍ താഴെയുമായിരിക്കണം. വായ്പയ്ക്ക് മതിയായ ഉദേ്യാഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ നല്‍കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് തലശ്ശേരി കീഴന്തിമുക്കില്‍ പ്രര്‍ത്തിക്കുന്ന ഉപജില്ലാ ഓഫീസുമായി ബന്ധപ്പെടുക. അപേക്ഷാ ഫോറം പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് മണി വരെ ലഭിക്കും. ഫോണ്‍: 0490 2960600.
പ്രതികരിക്കാൻ ഇവിടെ എഴുതുക