ആത്മവിശ്വാസവും കരുത്തും തരുന്ന ഒരു അമ്മയെ പരിചയപ്പെടുത്തുകയാണ് ഡോക്ടർ ഷിനു ശ്യാമളൻ. ആശുപത്രിയിലെത്തിയ കത്രീന എന്ന 92 വയസുള്ള അമ്മാമ്മയുടെ ജീവിതം അധ്വാനത്തിന്റെ മേൻമ കൂടിയാണെന്ന് കുറിപ്പിലൂടെ ഡോക്ടർ പറയുന്നു.
8 രൂപയ്ക്ക് കോൺക്രീറ്റ് പണിക്ക് പോയി തുടങ്ങിയ ഈ അമ്മ ഇപ്പോഴും അത് തുടരുന്നു ഇന്ന് 1000 രൂപ കിട്ടുമെന്ന് അവർ പറയുന്നു. ഇതിനൊപ്പം മറ്റൊരാളെയും ബുദ്ധിമുട്ടിക്കാതിരിക്കാൻ തനിക്ക് വേണ്ടി കല്ലറയും പള്ളിയിൽ പണിത് വെച്ചിട്ടുണ്ടെന്നും അമ്മാമ്മ പറയുന്നു.
കുറിപ്പ് വായിക്കാം:
8 രൂപയ്ക്ക് കോണ്ക്രീറ്റ് പണിക്ക് ചെറുപ്പത്തിൽ പോയി തുടങ്ങിയതാണ് കത്രീന എന്ന തൊണ്ണൂറ്റിരണ്ടു വയസ്സുള്ള ഈ അമ്മാമ്മ.
ഇപ്പോഴും നല്ല ചുറുചുറുക്കുള്ള വാചാലയായ അമ്മാമ്മ പണിക്ക് പോകാറുണ്ടെന്ന് പറയുന്നു. ഇപ്പോൾ 1000 രൂപ കിട്ടുമത്രെ.ദേ ഞാനീ ജോലി ചെയ്യുന്ന ആശുപത്രി പണിതപ്പോഴും അമ്മാമ്മ ഇവിടെ ജോലി ചെയ്തിട്ടുണ്ട്. തൃശൂരിലെ പല കെട്ടിടങ്ങൾക്കും അമ്മാമ്മയ്ക്കുമുണ്ട് ഈ ബന്ധം.
തൃശൂർ പൂങ്കുന്നം സ്വദേശിനിയായ അമ്മാമ്മയ്ക്ക് നാലു മക്കളാണ്. അമ്മാമ്മ തനിക്ക് വേണ്ടി കല്ലറയും പള്ളിയിൽ പണിത് വെച്ചിട്ടുണ്ട് എന്നു പറയുന്നു.
ആരെയും ബുദ്ധിമുട്ടിക്കേണ്ടല്ലോ എന്ന്.അമ്മാമ്മ പുലിയാണ്. അടിപൊളി അമ്മാമ്മ. ഇതുപോലെയുള്ള കഥകൾ കേട്ട് ഒരു ദിവസം തുടങ്ങിയാൽ തന്നെ എന്ത് രസമാണെന്നോ ജീവിതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക