സഞ്ജു സാംസണ് പകരം സച്ചിൻ ബേബിയെ ക്യാപ്റ്റനാക്കിയതിൽ വിമർശനവുമായി തിരുവനന്തപുരം എംപിയും കോൺഗ്രസ് നേതാവുമായ ശശി തരൂർ രംഗത്ത്. വിജയ് ഹസാരെ ദേശീയ ഏകദിന ടൂർണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ശശി തരൂരിന്റെ വിമർശനം. സച്ചിൻ ബേബിയാണ് ക്യാപ്റ്റൻ.
ന്യൂജൻ വസ്ത്ര വ്യാപാരങ്ങളിലേക്കും ചുവട് വയ്ക്കാനൊരുങ്ങി കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ്
മുഷ്താഖ് അലി ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും സഞ്ജു സാംസണെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു മാറ്റിയതിൽ ആശ്ചര്യമാണ് തോന്നുന്നതെന്ന് അദ്ദേഹം പറഞ്ഞു. മികച്ച പേസർമാരായ കെ.എം.ആസിഫ്, ബേസിൽ തമ്പി, ബാറ്റ്സ്മാൻ രോഹൻ പ്രേം എന്നിവർ ടീമിലില്ലാത്തതിനെയും അദ്ദേഹം വിമർശിച്ചു. അല്പത്തരം വിനാശത്തിലേയ്ക്ക് നയിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.
സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കോവിഡ് ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് പുതുക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക