ഇന്ന് നടക്കുന്ന ഒരുവിഭാഗം സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സൂചന പണിമുടക്ക് നേരിടാന്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ച് സർക്കാർ. ഒരുവിഭാഗം സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകളാണ് ഇന്ന് പണിമുടക്ക് നടത്തുന്നത്. അവശ്യ സര്‍വീസ് നിയമമാണ് ഡയസ്നോൺ. സമരത്തിന്റെ ഭാഗമായി ജോലിക്ക് ഹാജരാകാതിരിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം ലഭിക്കില്ല.
ജോലിക്ക് ഹാജരാകാതെ അനധികൃതമായി പണിമുടക്കിൽ പങ്കെടുക്കുന്നത് ഡയസ്നോൺ ആയി പ്രഖ്യാപിക്കുമെന്നാണ് മുന്നറിയിപ്പ്. ഈ ദിവസം അനുമതിയില്ലാതെ ഹാജാരാകാതിരിക്കുന്ന താൽക്കാലികക്കാരെ സർവീസിൽനിന്ന് നീക്കം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. ശമ്പള പരിഷ്കരണത്തിലെ അപാകതകൾക്ക് എതിരെയാണ് പ്രതിപക്ഷ സർവീസ് സംഘടനകൾ ഇന്ന് സൂചനാ പണിമുടക്ക് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക