പുതിയ വെല്ലുവിളിയുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. ഒരു നടിയെന്ന നിലയിൽ തന്നെക്കാൾ ബുദ്ധിയും അഭിനയശേഷിയുമുള്ള നടിമാരുണ്ടെങ്കിൽ അവരുമായി തുറന്ന സംവാദത്തിന് തയ്യാറാണെന്നാണ് കങ്കണയുടെ പുതിയ വെല്ലുവിളി. താരത്തിന്റെ പുതിയ സിനിമകളായ തലൈവിയുടെയും ധാക്കത്തിന്റെയും ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് ട്വിറ്ററിലൂടെയുള്ള പരാമർശം.
തുറന്ന സംവാദത്തിനു തയ്യാറാകുന്നതിനൊപ്പം അവരുടെ കഴിവ് തെളിയിക്കുവാൻ സാധിച്ചാൽ തന്റെ അഹങ്കാരം ഉപേക്ഷിക്കുമെന്നും നടി കങ്കണ പറഞ്ഞു. ഏത് വിധത്തിലുമുള്ള കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്നും ആ കഴിവ് മറ്റൊരു നടിക്കുമില്ലെന്നും കങ്കണ അഭിപ്രായപ്പെട്ടു.
ന്യൂജൻ വസ്ത്ര വ്യാപാരങ്ങളിലേക്കും ചുവട് വയ്ക്കാനൊരുങ്ങി കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ്
പ്രതികരിക്കാൻ ഇവിടെ എഴുതുക