സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടത്തുന്ന സ്പീക്ക് യംഗ് പരിപാടി ഫെബ്രുവരി 12 ന് വൈകിട്ട് 4.30ന് മണ്ഡലം കേന്ദ്രങ്ങളില്‍ നടക്കും. സമൂഹത്തിലെ വ്യത്യസ്ത മേഖലകളിലെ യുവാക്കളുടെ അഭിപ്രായങ്ങള്‍ സമാഹരിച്ച് സര്‍ക്കാരിന് സമര്‍പ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വ്വഹിക്കും. വ്യവസായ കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന് അധ്യക്ഷനാവും.
ജില്ലയില്‍ 11 നിയോജക മണ്ഡലങ്ങളിലും നടക്കുന്ന പരിപാടിയില്‍ മന്ത്രിമാര്‍, എം എല്‍ എ മാര്‍, ജനപ്രതിനിധികള്‍, യുവജന സന്നദ്ധ പ്രവര്‍ത്തകര്‍, കലാകായിക സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കും. പയ്യന്നൂര്‍ – ഷേണായി സ്ക്വയര്‍, തളിപ്പറമ്പ്- ധര്‍മ്മശാല, കല്യാശ്ശേരി- ചെറുകുന്ന് സ്കൂള്‍ ഓഡിറ്റോറിയം, അഴീക്കോട്- പുതിയതെരു ചിറക്കല്‍ ബാങ്ക് ഓഡിറ്റോറിയം, കണ്ണൂര്‍ – ചേമ്പര്‍ ഓഫ് കൊമേഴ്സ് ഹാള്‍, തലശ്ശേരി – ബ്രണ്ണന്‍ എച്ച് എസ് എസ്, കൂത്തുപറമ്പ് – മാറോളി ഘട്ട് സ്ക്വയര്‍, ഇരിക്കൂര്‍ – വളക്കൈ കൃഷിഭവന് ഓഡിറ്റോറിയം, മട്ടന്നൂര്‍ – ടൗണ്‍ സ്ക്വയര്‍, പേരാവൂര്‍- ഇരിട്ടി എംടുഎച്ച് ഹാള്‍, ധര്‍മ്മടം – പിണറായി കണ്വെന്ഷന് സെന്റര്‍ എന്നിവിടങ്ങളിലായാണ് പരിപാടി നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക