മലയാള സിനിമ മേഖലയില്‍ സൗന്ദര്യത്തില്‍ എല്ലാ താരങ്ങള്‍ക്കും ഒരു വെല്ലുവിളിയാണ് മമ്മുക്ക.മമ്മൂട്ടിയും സൗന്ദര്യവും, പരസ്പരം അകലാന്‍ കഴിയാത്ത വിധം ഇഴചേര്‍ന്ന രണ്ടുവാക്കുളാണ് . പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്നു എന്ന പരാതി മാത്രമേ ആരാധകര്‍ക്ക് തങ്ങളുടെ മമ്മൂക്കയോടുള്ളൂ. എന്നാല്‍ അതിന് പിന്നില്‍ മെഗാതാരം വര്‍ഷങ്ങളായി കാത്തുസൂക്ഷിക്കുന്ന ചിട്ടവട്ടങ്ങളും ത്യാഗവുമുണ്ടെന്ന് അറിയുന്ന ഒരാള്‍ മാത്രേമേയുള്ളൂ. അദ്ദേഹത്തിന്റെ ഫിറ്റ്നസ് ട്രെയിനര്‍ വിബിന് സേവ്യറിന് മാത്രം.
മമ്മൂട്ടിയുടെ വര്‍ക്കൗട്ട് കണ്ടാല്‍ ആരും അത്ഭുതപ്പെട്ടുപോകുമെന്നും, സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ ഇതാട്ടതുകൊണ്ടുമാത്രം ആരും അത് അറിയുന്നില്ലെന്ന് വിബിന് പറയുന്നു. വിബിന് സേവ്യറിന്റെ വാക്കുകള്‍-
മമ്മൂട്ടിയുടെ വര്‍ക്കൗട്ട് കണ്ടാല്‍ ആരും അത്ഭുതപ്പെട്ടുപോകുമെന്നും, സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ ഇടാത്തതുകൊണ്ടുമാത്രം ആരും അത് അറിയുന്നില്ലെന്ന് വിബിന് പറയുന്നു.
വിബിന് സേവ്യറിന്റെ വാക്കുകള്‍-
‘2007ല്‍ രണ്ടു ചെറുപ്പക്കാര്‍ വന്ന് ഞാന്‍ വര്‍ക്ക് ചെയ്യുന്ന ഫിറ്റ്നസ് സെന്ററിനെക്കുറിച്ച് അന്വേഷിച്ചു. അതിലൊരാളുടെ അച്ഛനു വേണ്ടിയാണെന്ന് പറയുകയും ചെയ്തു. അവര്‍ എഴുതിതന്ന ഫോം കംപ്യൂട്ടറില്‍ എന്റര്‍ ചെയ്യാന്‍ എടുത്തപ്പോഴാണ് പേര് മുഹമ്മദ് കുട്ടിയെന്നും, ആക്ടര്എന്നുമൊക്കെ കണ്ടത്. വന്ന രണ്ടുപേരില്‍ ഒരാള്‍ ദുല്‍ഖര്‍ ആയിരുന്നു എന്ന് അപ്പോഴാണ് മനസിലായത്. പിന്നീട് മമ്മൂക്ക ഫിറ്റ്നസ് ക്ളബില്‍ വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക