എറണാകുളം ജില്ലയിലെ റോഡ് അപകടങ്ങള്‍ കുറഞ്ഞതായി മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. വാഹനാപകടനിരക്കില്‍ പോയ വര്‍ഷം 40 ശതമാനം കുറവ് രേഖപ്പെടുത്തി. അപകട നിരക്ക് കുറയാന്‍ കാരണമായത് വാഹന പരിശോധന വര്‍ധിപ്പിച്ചതും ഉദ്യോഗസ്ഥരുടെ കൃത്യമായ ഇടപെടലുമാണ്. എറണാകുളം ജില്ലയില്‍ 2019ല്‍ റിപ്പോര്‍ട്ട് ചെയ്തത് 41111 വാഹന അപകടങ്ങളാണ്. ഇത് 2020ല്‍ 27962 ആയി കുറഞ്ഞു.
ഉദ്യോഗാര്‍ഥികളെ സമരം ചെയ്യാന്‍ പ്രേരിപ്പിച്ചത് പ്രതിപക്ഷമല്ലെന്ന് രമേശ് ചെന്നിത്തല
നിരത്തുകളില്‍ ലോക്ക് ഡൗണ്‍ കാലത്ത് വാഹനങ്ങള്‍ കുറവായിരുന്നുവെങ്കിലും ലോക്ക് ഡൗണിന് ശേഷം സ്വകാര്യ വാഹനങ്ങളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചു. മോട്ടോര്‍ വാഹന വകുപ്പും ഇതോടെ പരിശോധന കര്‍ശനമാക്കി. 2020 ജനുവരിയെ അപേക്ഷിച്ച് 2021 ജനുവരിയിലെ കണക്കുകള്‍ നോക്കിയാല്‍ 50% വാഹനാപകടങ്ങള്‍ കുറഞ്ഞു. കൂടാതെ മരണ നിരക്കും കുറഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക