ഐപിഎൽ ലേലത്തിൽ രജിസ്റ്റർ ചെയ്യുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോർഡുമായി നയൻ ദോഷി. 42 വയസാണ് സൗരാഷ്ട്രയ്ക്ക് വേണ്ടി ആഭ്യന്തര മത്സരങ്ങൾ കളിക്കുന്ന നയൻ ദോഷിയുടെ പ്രായം. 2010, 11 സീസണുകളിൽ ഐപിഎൽ കളിച്ചിട്ടുള്ള ദോഷി രണ്ട് വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.
“ഞാൻ തയ്യാറാണ്. നന്നായി പന്തെറിയുന്നുണ്ട്. ഞാൻ ഈ ഗെയിമിനെ സ്നേഹിക്കുന്നു. ഇനിയും എന്നെത്തന്നെ ചിലത് ബോധ്യപ്പെടുത്താനുണ്ട്. വീണ്ടും കളിക്കാമെന്ന് ജനുവരിയിലാണ് തീരുമാനിച്ചത്.”- ദോഷി പറഞ്ഞു.
മുൻ ദേശീയ താരമായ ദിലീപ് ദോഷിയുടെ മകനായ നയൻ, പിതാവ് തന്നെ സഹായിക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. പിതാവാണ് പ്രകടനങ്ങൾ വിലയിരുത്തിയത്. നല്ല പ്രകടനം അല്ല നടത്തുന്നതെങ്കിൽ അദ്ദേഹം ലേലത്തിൽ രജിസ്റ്റർ ചെയ്യരുതെന്ന് പറഞ്ഞേനെ എന്നും അദ്ദേഹം പറഞ്ഞു.
ഇംഗ്ലീഷ് കൗണ്ടി ക്ലബുകളിൽ കളിച്ചിട്ടുള്ള താരമാണ് നയൻ. ലെഫ്റ്റ് ആം ഓർത്തഡോക്സ് സ്പിന്നറായ താരം ഡെർബിഷെയർ, സറേ, സസക്സ് തുടങ്ങിയ ടീമുകൾക്കായി ജഴ്സി അണിഞ്ഞിട്ടുണ്ട്. രാജസ്ഥാൻ, റോയൽസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ എന്നീ ടീമുകൾക്ക് വേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക