മഹീന്ദ്രയുടെ പുതുതലമുറ ഥാറിന്റെ ബുക്കിംഗ് 39,000 കടന്നതായി റിപ്പോർട്ടുകൾ. 2020 ഒക്ടോബർ 2 നാണ് പുതിയ ഥാർ ഇന്ത്യൻ വിപണിയില്‍ അവതരിപ്പിച്ചത്. നാല് മാസം കൊണ്ടാണ് 39000 ബുക്കിംഗ് കമ്പനി നേടിയത്. 2021 ജനുവരിയിൽ മാത്രം പുതിയ മഹീന്ദ്ര ഥാറിന് 6,000 ൽ ലധികം ബുക്കിംഗുകൾ ലഭിച്ചു. പുതിയ ഥാർ ബുക്ക് ചെയ്ത് 10 മാസമോ അതിൽ കൂടുതലോ കാത്തിരിക്കേണ്ടിവരും.
കൺവേർട്ടിബിൾ ടോപ്പ്, ഹാർഡ് ടോപ്പ് ഓപ്ഷനുകളുള്ള എ എക്സ് ‚എൽ എക്സ് വേരിയന്റുകളിൽ മാത്രമേ ഥാർ ഇപ്പോൾ ലഭ്യമാകൂ. ഇത് കൂടാതെ, ഥാറിന്റെ വിലയിലും മാറ്റം വരുത്തി. 12.10 ലക്ഷം രൂപ മുതൽ 14.15 ലക്ഷം രൂപ വരെ ആണ് ഥാറിന്റെ പുതിയ വില. 2020 ആഗസ്റ്റ് 15‑ന് സ്വാതന്ത്ര്യ ദിനത്തിലാണ് മഹീന്ദ്ര രണ്ടാം തലമുറ ഥാറിനെ അവതരിപ്പിച്ചത്.
സാങ്കേതികവിദ്യയിലും സുരക്ഷാ നിലവാരത്തിലും വൻകുതിച്ചു ചാട്ടമാണ് പുത്തൻ ഥാർ. അതേസമയം തന്നെ ഥാറിന്റെ ഓഫ് റോഡ് ക്ഷമതയിലോ പാരമ്പര്യത്തിന്റെ പകിട്ടുള്ള രൂപകൽപനയിലോ വിട്ടുവീഴ്ചയൊന്നും കമ്പനി ചെയ്തിട്ടില്ല. ഓഫ് റോഡ് പ്രേമികളെ മാത്രമല്ല ഓണ്‍റോഡ് എസ്യുവിയുടെ സൗകര്യങ്ങളും സംവിധാനങ്ങളുമെല്ലാം ആഗ്രഹിക്കുന്നവര്‍ക്ക് കണ്ണടച്ച് വാങ്ങിക്കാന്‍ കഴിയുന്ന ഒന്നാണ് പുത്തന്‍ ഥാര്‍.
പഴയ ഥാറിനേക്കാള്‍ അല്‍പ്പം വലിയ വാഹനമാണ്. മുന്‍വശം പൂര്‍ണമായും അഴിച്ചു പണിഞ്ഞു. ബ്ലാക്ക് ഗ്രില്ല്, അകത്തേക്ക് വലിഞ്ഞിരിക്കുന്ന ഹെഡ്ലാമ്പ്, ഡിആര്‍എല്‍, ബോണറ്റിന് വശങ്ങളിലായി സ്ഥാനമുറപ്പിച്ച ഇന്റിക്കേറ്റര്‍, ഡ്യുവല്‍ ടോണില്‍ സ്പോര്‍ട്ടി ഭാവമുള്ള ബംമ്പര്‍, വശങ്ങള്‍ക്ക് പ്രൗഡി തോന്നിപ്പിക്കുന്ന ബ്ലാക്ക് ഫിനീഷ് വീല്‍ ആര്‍ച്ച്, വലിയ സൈഡ് മിറര്‍, വലിയ സൈഡ് ഗ്ലാസ്, 18 ഇഞ്ച് അലോയി വീല്‍ . മുന്നിലേതിന് സമാനമായ പിന് ബംമ്പര്‍, ഡോറിന്റെ മധ്യഭാഗത്തുള്ള സ്പെയര്‍ ടയര്‍, പുത്തന്‍ ഡിസൈനില്‍ ചെത്തിമിനുക്കിയ ടെയ്ല് ലാമ്പ് എന്നിവയാണ് പുറം മോഡിയെ ആകര്‍ഷകമാക്കുന്നത്.
ടച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, കളർ മൾട്ടി ഇൻഫൊ ഡിസ്പ്ലേ, റിയർ പാർക്കിങ് മിറർ, പവർ ഫോൾഡിങ് മിറർ, മികച്ച ഫിനിഷിലുള്ള എസ് വെന്റുകള്‍, പുതിയ സ്റ്റീയറിംങ് വീല്‍, സ്പോര്‍ട്ടി ഇന്റീരിയര്‍, പുത്തന്‍ ലെതര്‍ സീറ്റുകളും ഉള്‍ഭാഗം മികച്ചതാക്കുന്നു. മഹീന്ദ്രയുടെ എംസ്റ്റാലിയന്‍ ശ്രേണിയിലെ 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 2.2 എംഹോക്ക് ഡീസല്‍ എന്‍ജിനുമാണ് ഥാറിന് കരുത്തേകുന്നത്.
ഇതിനൊപ്പം ആറ് സ്പീഡ് ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്സ്മിഷനുകളും ഇതില്‍ നല്‍കുന്നുണ്ട്. ഡീസല്‍ എന്ജിന് 130 bhp പവറും പെട്രോള്‍ 150 bhp പവറും നല്കുന്നു. 350 എന്‍എം ടോര്‍ക്കാണ് രണ്ട് എന്‍ജിനും ഉത്പാദിപ്പിക്കുന്നത്. അഴിച്ചു നീക്കാൻ പറ്റുന്ന ഹാർഡ് ടോപ്പും , സോഫ്റ്റ് ടോപ്, ഫാക്ടറി ഫിറ്റഡ് ഹാർഡ് ടോപ്പും പുത്തൻ ഥാറിലുണ്ട്.
ഗ്ലോബര്‍ എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ മഹീന്ദ്ര ഥാറിന് നാല് സ്റ്റാര്‍ റേറ്റിങ് ലഭിച്ച ഥാറില്‍ ണ്ട് എയര്‍ ബാഗ്, എബിഎസ്, ഇബിഡി, ഇലക്ട്രോണിക്ക് സ്റ്റബിലിറ്റി പ്രോഗ്രാം, റോള്‍ ഓവര്‍ മിറ്റിഗേഷന്‍ , ഹില്‍ ഹോള്‍ഡ് , ഹില്‍ ഡിസന്റ് കണ്ട്രോള്, ബില്‍റ്റ് ഇന്‍ റോള്‍ കേജ് ‚ത്രീ പോയിന്റ് സീറ്റ് ബെല്‍റ്റ്, ചെെല്‍ഡ് സീറ്റ് മൗണ്ട് ഉള്‍പ്പടെ ഒരു നീണ്ട നിര തന്നെ സുരക്ഷയ്കാക്കായി ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക