മുഖ്യമന്ത്രി പിണറായി വിജയന് ജനങ്ങളുടെ ആവശ്യങ്ങളറിയുന്ന നേതാവാണെന്ന് ബി.ജെ.പി മുതിർന്ന നേതാവ് ഓ രാജഗോപാൽ പറഞ്ഞു. എല്‍.ഡി.എഫ് മന്ത്രിസഭ ജനങ്ങളോട് കമ്മിറ്റഡാണെന്നും ചെന്നിത്തല വിവാദങ്ങള്‍ പെരുപ്പിക്കാനും ആര്‍ട്ടിക്കുലേറ്റ് ചെയ്യാനും മിടുക്കനാണെന്നും ഒ. രാജഗോപാല്‍ പറയുന്നു. ഓ രാജഗോപാൽ ഇങ്ങനെ പ്രതികരിച്ചതായി കൈരളി ഓൺലൈൻ ആണ് റിപ്പോർട്ട് ചെയ്തത്.
ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ഉന്നയിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസവും മതവും രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക