മാസ് സിത്രങ്ങളുടെ സംവിധായകൻ ശങ്കറിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. രാം ചരണിനെ നായകനാക്കിയാണ് ചിത്രം ഒരുക്കുന്നത് . രാം ചരണിന്റെ പതിനഞ്ചാമത്തെ ചിത്രമാണിത്. ചരണും ശങ്കറും ഒരുമിച്ച് വരുന്നത് തീർച്ചയായും വലിയ പ്രതീക്ഷകൾ നൽകുന്നുണ്ട്. എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ആർആർആറിലാണ് ഇപ്പോൾ രാം ചരൺ അഭിനയിക്കുന്നത്.
വനം-വന്യജീവി സംരക്ഷണത്തോടൊപ്പം സമൂഹത്തിന് ഉതകുന്ന പ്രവർത്തനങ്ങളും നടപ്പാക്കണമെന്ന് മന്ത്രി കെ. രാജു
2022ലായിരിക്കും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. ഇതൊരു പാൻ ഇന്ത്യൻ സിനിമയായിരിക്കുമെന്നും പ്രതീക്ഷയേൽ വളരെ വലുതായിരിക്കുമെന്നും ചിത്രത്തിന്റെ നിർമ്മാതാവ് ദിൽ രാജു പറഞ്ഞു. ചിത്രത്തിലെ അഭിനേതാക്കളുടെയും മറ്റും പേരുകൾ ഉടൻ വെളിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക