മാരി ശെൽവരാജ് സംവിധാനം ചെയ്യുന്ന കർണന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ധനുഷ്, രജിഷ വിജയൻ, ലാൽ, യോഗി ബാബു എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. പരിയേറും പെരുമാളിന് ശേഷം മാരി ശെൽവരാജ് സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്. മികച്ച പ്രതികരണവും പ്രേക്ഷക പ്രീതിയും നേടിയെടുത്ത ചിത്രമായിരുന്നു പരിയേറും പെരുമാൾ. വീണ്ടും ഒരു മാറി സെൽവരാജ് ചിത്രമെത്തുമ്പോ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുണ്ട്. മാത്രമല്ല, അതൊരു ധനുഷ് ചിത്രം കൂടിയാകുമ്പോൾ ആ പ്രതീക്ഷ കൂടുന്നു.
#Karnan first look and “THEATRICAL RELEASE”date !! pic.twitter.com/N5gx88XgWr
— Dhanush (@dhanushkraja) February 14, 2021
ഫാസ്ടാഗ് ഇന്ന് അർധരാത്രി മുതൽ നിർബന്ധം, ഇല്ലെങ്കിൽ തുകയുടെ ഇരട്ടി തുക നൽകണം
വരുന്ന ഏപ്രിൽ ഒൻപതിനായിരിക്കും ‘കർണൻ’ റിലീസ് ചെയ്യുക. തമിഴ്നാട് കൊടിയന്‍കുളത്ത് 1991ല്‍ നടന്ന ജാതി സംഘര്‍ഷമാണ് കര്‍ണന്റെ ഇതിവൃത്തമെന്നാണ് സൂചന. കലൈപുലി എസ് തനുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആദിത്യവര്മ്മയിലൂടെ വെള്ളിത്തിരയിലെത്തിയ ധ്രുവ് വിക്രമുമൊന്നിച്ചാണ് മാരി ശെല്‍വരാജിന്റെ അടുത്ത സിനിമ.
പ്രതികരിക്കാൻ ഇവിടെ എഴുതുക