ഖുശ്ബു, നയന്‍താര, നമിത, ഹന്‍സിക എന്നീ താരങ്ങള്‍ക്ക് ശേഷം നടി നിധി അഗര്‍വാളിന് വേണ്ടിയും തമിഴ്നാട്ടില്‍ ക്ഷേത്രം. ഹിന്ദി, തെലുങ്ക്, തമിഴ് സിനിമകളില്‍ അഭിനയിക്കുന്ന താരത്തിന് വാലന്റൈന്‍സ് ദിനത്തിലാണ് ആരാധകര്‍ ക്ഷേത്രം ഒരുക്കിയിരിക്കുന്നത്. ചെന്നൈയില്‍ ആണ് ക്ഷേത്രം.
സാരിയും സ്ലീവ്ലെസ് ബ്ലൗസും ധരിച്ച നിധിയുടെ പ്രതിമയാണ് പ്രതിഷ്ഠയായി ആരാധകര്‍ സ്ഥാപിച്ചിച്ചിരിക്കുന്നത്. പ്രതിഷ്ഠയില്‍ പാലഭിഷേകം നടത്തുന്നതും ദീപം കത്തിച്ച് പൂജ നടത്തുന്നതും കേക്ക് മുറിക്കുന്നതുമായ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. സംഭവത്തില്‍ പ്രതികരിച്ച് നിധിയും എത്തിയിട്ടുണ്ട്.
അത് അവരുടെ വാലന്റൈന്‍സ് ദിന സമ്മാനമാണ് എന്നാണ് പറഞ്ഞത്. ഞാന്‍ ഞെട്ടിപ്പോയി. ഇത് പ്രതീക്ഷിച്ചിരുന്നില്ല. എന്നെ ഇത്രയും സ്നേഹിക്കുന്ന ആരാധകരോട് നന്ദിയും സ്നേഹവും എന്ന് താരം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 2017ല്‍ മുന്ന മൈക്കിള്‍ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് നിധി അഭിനയരംഗത്തേക്ക് എത്തുന്നത്.
സവ്യസാചി, മിസ്റ്റര്‍ മഞ്ജു, ഐ സ്മാര്‍ട്ട് ശങ്കര്‍ എന്നീ തെലുങ്ക് ചിത്രങ്ങളിലും ഭൂമി, ഈശ്വരന് എന്നീ തമിഴ് സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്. ഐശ്വര്യ റായിയെ ഓരോ ഹോര്‍ഡിംഗ് ബോര്‍ഡുകളില്‍ കാണുമ്പോഴും നാളെ അവിടെ തന്റെ ചിത്രവും വരണം എന്നാണ് തന്റെ ആഗ്രഹമെന്ന് നിധി നേരത്തെ പറഞ്ഞിരുന്നു. പണ്ടേ നടി ആകണമെന്ന് ആയിരുന്നു ആഗ്രഹം എന്നും താരം പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക