കണ്ണൂർ :സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്പറേഷന് നടപ്പാക്കുന്ന മള്‍ട്ടി പര്‍പ്പസ് യൂണിറ്റ് പദ്ധതിക്കു കീഴില്‍ സ്വയം തൊഴില്‍ വായ്പ അനുവദിക്കുന്നതിനായി ജില്ലയിലെ തൊഴില്‍ രഹിതരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പരമാവധി 50 ലക്ഷം രൂപയാണ് വായ്പ.
അപേക്ഷകര്‍ 18നും 55നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 3. 5 ലക്ഷം രൂപയില്‍ കവിയരുത്. അഞ്ച് ലക്ഷം രൂപവരെയുള്ള വായ്പയ്ക്ക് ഏഴ് ശതമാനവും അഞ്ച് മുതല്‍ 50 ലക്ഷം രൂപവരെയുള്ള വായ്പയ്ക്ക് ഒമ്പത് ശതമാനവുമാണ് പലിശ. തുക 60 തുല്യ മാസ ഗഡുക്കളായി (പിഴപ്പലിശയുണ്ടെങ്കില്‍ അതും സഹിതം) തിരിച്ചടക്കേണ്ടതാണ്. വായ്പക്ക് കോര്‍പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും കോര്‍പറേഷന്റെ ജില്ലാ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0497 2705036.
പ്രതികരിക്കാൻ ഇവിടെ എഴുതുക