കണ്ണൂർ: മയക്കുമരുന്ന് മാഫിയയുടെ പിടിയിലായ 21കാരിയെ പൊലീസ് മോചിപ്പിച്ചു. മയക്കുമരുന്ന് മാഫിയയുടെ പിടിയിലായത് കുഞ്ഞിമംഗലം സ്വദേശിയായ 21 കാരിയാണ്. പൊലീസ്, ഗെറ്റ് ടുഗെതർ എന്നറിയപ്പെടുന്ന സംഘത്തിന്റെ റാക്കറ്റില്‍ അകപ്പെട്ട യുവതിയെ തന്ത്രപരമായ നീക്കത്തിലൂടെയാണ് രക്ഷിച്ചത്. കൂടാതെ തളിപ്പറമ്പ് ഡിവൈ എസ് പി കെ ഇ പ്രേമചന്ദ്രന്റെ കൃത്യമായ ഇടപെടലും യുവതിയുടെ കുടുംബത്തിന് തുണയായി.
സ്ഫോടക വസ്തുക്കളുമായി രണ്ട് മലയാളികള്‍ യുപിയില്‍ അറസ്റ്റില്‍
ഷെയർ ചാറ്റിലുടെ പരിചയപ്പെട്ട പാലക്കാട് സ്വദേശിയാണ് യുവതിയെ കെണിയിലാക്കിയത്. യുവതി ഇക്കഴിഞ്ഞ 29 നാണ് മൂന്നുവയസുള്ള മകളെയും ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. വീട്ടില്‍ നിന്നും അഞ്ചുപവനോളം വരുന്ന ആഭരണങ്ങളുമായാണ് യുവതി പോയത്. യുവതിയുടെ അമ്മ സംഭവത്തെതുടർന്ന് പയ്യന്നൂർ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതി കർണാടകയിൽ ഉണ്ടെന്ന് വ്യക്തമായി. ഗോകർണത്തിനടുത്ത് ബീച്ചിലെ കുടിലിലാണ് യുവതിയെ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക