സംസ്ഥാനത്ത് ലൈഫ് മിഷനിലെ വീടുകൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ യുണൈറ്റഡ് ഇൻഷുറൻസ് കമ്പനിയുമായി ചേർന്ന് സംസ്ഥാന ഇൻഷുറൻസ് വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണിത്. നാല് ലക്ഷം രൂപ വരെയാണ് ഇഷുറൻസ് തുക ലഭിക്കുക.
ആമസോൺ ഫയർ ടിവി സ്റ്റിക്ക് നിർമിക്കാൻ രാജ്യം, നിർമ്മിക്കുന്നത് ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി
ഇൻഷുറൻസിന്റെ ആദ്യത്തെ മൂന്ന് വർഷത്തേക്കുള്ള പ്രീമിയം തുക സർക്കാർ അടയ്ക്കും. ഇത് 250547 വീടുകൾക്ക് 8,74,00,000 രൂപയാണ് മൂന്ന് വർഷത്തേക്ക് പ്രീമിയമായി വരും. പിന്നീട് ഉപഭോക്താവിന് തന്നെ ഇൻഷുറൻസ് നേരിട്ട് പുതുക്കാനാകും.
കളർഫുള്ളായ സിൽക്ക് ജുബ്ബയായാൽ എന്തെന്ന് മമ്മൂട്ടി ചോദിച്ചു; രാജമാണിക്യത്തെ കുറിച്ച് ഡിസൈനർ
പ്രതികരിക്കാൻ ഇവിടെ എഴുതുക