ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി രാജ്യത്ത് ആമസോൺ ഫയർ ടിവി സ്റ്റിക്ക് നിർമ്മിക്കുന്നു. നിരവധി ഉപഭോക്താക്കളുടെ ആവശ്യം കണക്കിലെടുത്താണ് ഇന്ത്യയിൽ തന്നെ ഡിവൈസ് നിർമിക്കാൻ തീരുമാനിച്ചതെന്ന് ആമസോൺ വക്താവ് വ്യക്തമാക്കി. ചെന്നൈയ്ക്കു പുറത്തുള്ള പ്ലാന്റിൽ ഈ വർഷം അവസാനത്തോടെ നിർമ്മാണം ആരംഭിക്കും.
അറിയുക കറ്റാര്‍വാഴയുടെ ഈ അത്ഭുതഗുണങ്ങൾ
കേന്ദ്ര ഇലക്ട്രോണിക് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി രവിശങ്കർ പ്രസാദാണ് ഇക്കാര്യങ്ങൾ സംബന്ധിച്ചുള്ള വിശദീകരണം നൽകിയത്. ആമസോൺ ഫോക്സ്കോണിന്റെ നിർമാണ പ്ലാന്റിലാകും ടിവി സ്ട്രീമിങ് ഡിവൈസ് നിർമിക്കുക. ഐഫോൺ നിർമിക്കുന്ന വിദേശകമ്പനിയാണ് ഫോക്സ്കോൺ.
ആയിരം വായനശാലകളില്‍ സിനിമാ പ്രദര്‍ശനവും സാംസ്ക്കാരിക സദസ്സും
പ്രതികരിക്കാൻ ഇവിടെ എഴുതുക