മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി വേഷമിടുന്ന ‘വണ്‍’ സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്ത്. മമ്മൂട്ടിയോടൊപ്പം നിമിഷ സജയന് ചേര്‍ന്നു നില്ക്കുന്ന ചിത്രമാണ് എത്തിയിരിക്കുന്നത്.
ലതിക എന്ന പ്രധാന കഥാപാത്രമായാണ് നിമിഷ എത്തുന്നത്. കേരള രാഷ്ട്രീയത്തില്‍ ഇതുവരെ കാണാത്ത മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രന്റെ കഥ പറയുന്ന ചിത്രം സന്തോഷ് വിശ്വനാഥാണ് സംവിധാനം ചെയ്യുന്നത്.
ആദ്യമായാണ് ഒരു മമ്മൂട്ടി ചിത്രത്തില്‍ നിമിഷ സജയന് അഭിനയിക്കുന്നത്. ബോബി-സഞ്ജയ് ആണ് വണ്ണിന്റെ തിരക്കഥയൊരുക്കുന്നത്.
ഒരു മുഴുനീള രാഷ്ട്രീയ സിനിമ മാത്രമല്ല ഒരു കുടുംബ ചിത്രം കൂടിയായിരിക്കും വണ്‍ എന്നാണ് പുതിയ പോസ്റ്റര്‍ നല്കുന്ന പ്രതീക്ഷ. ഗാനഗന്ധര്വ്വന് ശേഷം വീണ്ടും മമ്മുക്കയെ നായകനാക്കി ഇച്ചായിസ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പ്രൊഡ്യുസര്‍ ശ്രീലക്ഷ്മി ആര് ആണ്.
കോ-പ്രൊഡ്യൂസര്‍ ഭൂപന്‍ താച്ചോ, ശങ്കര്‍ രാജ് ആര്. മധു, ബാലചന്ദ്ര മേനോന്, ജോജു ജോര്‍ജ്, സംവിധായകന് രഞ്ജിത്ത്, മുരളി ഗോപി, സിദ്ധിഖ്, മാത്യു തോമസ്, സലിം കുമാര്‍, ശങ്കര്‍ രാമകൃഷ്ണന്, മാമുക്കോയ, ജഗദീഷ്, പി.ബാലചന്ദ്രന്, കൃഷ്ണകുമാര്‍, സുധീര്‍ കരമന, റിസബാവ, സാദിഖ്, മേഘനാദന്, അലന്‍സിയര്‍, സുരേഷ് കൃഷ്ണ, പ്രേംകുമാര്‍, നന്ദു ജയന് ചേര്‍ത്തല, വി.കെ. ബൈജു, സുദേവ് നായര്‍, വെട്ടുക്കിളി പ്രകാശ്, ജയകൃഷ്ണന്, പ്രേംജിത് ലാല്‍, നിഷാന്ത് സാഗര്‍, മുകുന്ദന്, ബാലാജി യദു കൃഷ്ണ, അബു സലിം, ബിനു പപ്പു, പ്രശാന്ത്, നാസര്‍ ലത്തീഫ്, വിവേക് ഗോപന്, ഷിജു, ആര്യന് കൃഷ്ണ മേനോന്, ഇഷാനി കൃഷ്ണകുമാര്‍, ഗായത്രി അരുണ്‍, രശ്മി ബോബന്, ശ്രീജ, ഡോ. പ്രമീളാ ദേവി, അര്‍ച്ചന എന്നിങ്ങനെ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക