മലയാളികളുടെ പ്രിയപ്പെട്ട കഥപാത്രം നാഗവല്ലിയുടെ പുതിയ ഡാന്‍സ് വിഡിയോ സമൂഹമാധ്യമത്തില്‍ വൈറലാവുകയാണ്. ജിബോണിയണ്സ് എന്ന ഇന്‍സ്റ്റഗ്രാം പേജാണ് വിഡിയോയുടെ നിര്‍മ്മാതാവ്. അജു മോഹന്‍ എന്ന ആനിമേഷന്‍ കലാകാരന്റെ നിര്‍മ്മിതിയായ പുതിയ ഗംഗയെ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
മണിച്ചിത്രത്താഴ് എന്ന സിനിമയ്ക്ക് ഒരു പ്രണാമമെന്ന നിലയിലാണ് അജു ഈ വീഡിയോ ചെയ്തിരിക്കുന്നത്. സിനിമയിലെ ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന ഗാനത്തിന് നാഗവല്ലി നൃത്തം ചെയ്യുന്ന ആനിമേഷന്‍ വീഡിയോയാണ് അജു ചെയ്തിരിക്കുന്നത്. തെക്കിനിയില്‍ നൃത്തം ചെയ്യുന്ന ഗംഗ നിലം പൊളിഞ്ഞ് താഴേക്ക് വീഴുന്നതാണ് വീഡിയോയിലുള്ളത്.
നാഗവല്ലി താഴേക്ക് വീഴുമ്പോള്‍ നഗുലന് ഗംഗേ എന്ന് വിളിക്കുകയും ചെയ്യുന്നുണ്ട്. മണിച്ചിത്രത്താഴ് കാണാത്തവര്‍ സിനിമ തീര്‍ച്ചയായും കാണണമെന്നും അജു പോസ്റ്റില്‍ പറയുന്നുണ്ട്.
1993ലാണ് മലയാളത്തിലെ ക്ലാസിക് സിനിമകളില്‍ ഒന്നായ മണിച്ചിത്രത്താഴ് എന്ന ചിത്രം റിലീസ് ചെയ്യുന്നത്. ഫാസിലാണ് ചിത്രത്തിന്റെ സംവിധായകന്. മോഹന്‍ലാല്‍, ശോഭന, സുരേഷ് ഗോപി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിരുവിതാംകൂറിലെ ആലുമ്മൂട്ടില്‍ തറവാട്ടില്‍ നടന്ന ഒരു ദുരന്തത്തെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. മധു മുട്ടമാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്.
https://www.instagram.com/p/CLYGqQgDt0p/?utm_source=ig_embed&utm_campaign=embed_video_watch_again
പ്രതികരിക്കാൻ ഇവിടെ എഴുതുക