ബോളിവുഡിലെ സൂപ്പര്‍താരങ്ങളായ ഷാറൂഖ് ഖാനും സല്മാന് ഖാനും നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്നു. ഷാറൂഖിന്റെ പുതിയ ചിത്രമായ പത്താന് വേണ്ടി 15 ദിവസത്തെ ഡേറ്റാണ് സല്മാന് നല്‍കിയിരിക്കുന്നത്.
ക്ളൈമാക്സ് രംഗങ്ങള്‍ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയിലാണ് ചിത്രീകരിക്കുന്നത്. സീറോയുടെ പരാജയത്തിന് ശേഷം ഷാറൂഖ് രണ്ട് വര്‍ഷം വീട്ടില്‍ ഇരിക്കുകയായിരുന്നു. അതിന് ശേഷം ചെയ്യുന്ന ആദ്യചിത്രമാണ് പത്താന്.
ബോളിവുഡ് ഇതുവരെ കാണാത്ത ക്ളൈമാക്സ് രംഗങ്ങളാണ് പത്താനിലുള്ളതെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. സല്‍മാനും ഷാറൂഖും തമ്മിലുള്ള ആക്ഷന്സീക്വന്സുകള് ബുര്‍ജ് ഖലീഫയിലായിരിക്കും ചിത്രീകരിക്കുക. ജോണ്‍ എബ്രഹാമും ദീപിക പദുക്കോണും കൂടിയാകുമ്പോള്‍ ക്ളൈമാക്സ് കളര്‍ഫുള്ളും ത്രില്ലിംഗും ആകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ജോണ്‍ എബ്രഹാമിന്റെ വില്ലന്‍ കഥാപാത്രത്തെ നേരിടാന്‍ ഷാറൂഖിനൊപ്പം സല്‍മാനും എത്തുമ്പോള്‍ രണ്ട് താരങ്ങളുടെയും ആരാധകര്‍ ആകാംഷയിലാണ്.
ദീപാവലിക്ക് പത്താന് തിയേറ്ററുകളിലെത്തും. സിദ്ധാര്‍ത്ഥ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അബുദാബിയിലെ മരുഭൂമിയിലാണ് സിനിമയുടെ പല സീനുകളും ചിത്രീകരിച്ചിരിക്കുന്നത്.
കരണ്‍ അര്ജുന്, ദുഷ്മന് ദുനിയ കാ, കുച്ച് കുച്ച് ഹോതാ ഹേ, ഹര്‍ദില്‍ ജോ പ്യാര് കരേഗ, ഹം തുമാരേ ഹേ സനം, ഓം ശാന്തി ഓം, ട്യൂബ് ലൈറ്റ്, സീറോ എന്നീ ചിത്രങ്ങളിലാണ് രണ്ട് ഖാന്മാരും ഒരുമിച്ച് അഭിനയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക