ലണ്ടൻ: ഈ ചിത്രം കാണുമ്പോൾ എന്ത് തോന്നുന്നു? ഒരാൾ ആശുപത്രി കിടക്കയിൽ കിടക്കുന്നതായിട്ട് അല്ലേ നിങ്ങൾ വിചാരിക്കുന്നത്. എന്നാൽ ശരിക്കും ഇതൊരു കേക്ക് ആണ്. ഹൊറർ 4 കിഡ്സ് എന്ന ട്വിറ്റർ അക്കൗണ്ടിലാണ് വിചിത്രമായ ഈ കേക്കിന്റെ ചിത്രം ഷെയർ ചെയ്തിരിക്കുന്നത്.
ചിത്രത്തിലേക്ക് എത്ര സൂക്ഷിച്ച് നോക്കിയാലും അത് ഒരു മനുഷ്യനല്ലെന്ന് പറയില്ല. ഈ കേക്ക് കൂടുതൽ റിയലിസ്റ്റിക്ക് ആക്കാൻ കേക്കിന് അരികിൽ ഒരു ടേബിൾ ലാമ്പും ഫോട്ടോ ഫ്രെയിമുകളും വച്ചിട്ടുണ്ട്. ഇത് ഒരു മനുഷ്യനല്ല കേക്കാണെന്ന് മനസിലാക്കണമെങ്കിൽ കേക്ക് കട്ട് ചെയ്തതിന് ശേഷമുള്ള ചിത്രങ്ങൾ കാണണം.
വാനിലയും ചോക്ലേറ്റും ഉപയോഗിച്ചാണ് ഈ കേക്ക് നിർമ്മിച്ചിരിക്കുന്നത്. കിംഗ് ഓഫ് കേക്ക് എന്ന് അറിയപ്പെടുന്ന കേക്ക് ആർട്ടിസ്റ്റായ ബെൻ കലൻ ആണ് ഈ കേക്ക് നിർമ്മിച്ചിരിക്കുന്നത്.
വിചിത്രമായ ഈ കേക്കിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. അതേസമയം, ഇത് ഒരു കേക്ക് ആണെന്ന് വിശ്വസിക്കാൻ പലർക്കും കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം
പ്രതികരിക്കാൻ ഇവിടെ എഴുതുക