തിരുവനന്തപുരം :സമൂഹമാധ്യമങ്ങളിൽ വൈറലായി പെരുമ്പാമ്പിനെ കളിപ്പിക്കുന്ന നടി മംമ്ത മോഹൻദാസ്. ‘ഞാൻ എല്ലായ്പോഴും ചിന്തിക്കും, ശരിക്കും അത് യാഥാർഥ്യമായിരുന്നോ? അതെ, അവൾ യഥാർഥ പാമ്പ് തന്നെ… അല്ല പിന്നെ… ഞാൻ ആരാ മോൾ’– എന്ന അടിക്കുറിപ്പ് നൽകിക്കൊണ്ട് താരം തന്നെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.
തന്റെ ഇൻസ്റാഗ്രാമിൽ താരം പെരുമ്പാമ്പിനൊപ്പമുള്ള ഫോട്ടോഷൂട്ട് പങ്കുവച്ചിരുന്നു. ഫോട്ടോഷൂട്ടിനു ശേഷം ഒരുപാട് പേർ ഇത് യഥാർഥ പാമ്പുതന്നെയാണോ എന്നു ചോദിച്ച് രംഗത്തെത്തിയിരുന്നു.
അതിന് മറുപടിയെന്നോണമായിരുന്നു മംമ്ത വിഡിയോയുമായി എത്തിയത്. വീഡിയോയിൽ പാമ്പിനെ കയ്യിൽ പിടിച്ച് ലാളിക്കുന്ന മംമ്തയെ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക