കെപിപി നമ്പ്യാറുടെ സ്മരണാര്‍ഥം കല്യാശ്ശേരി കെല്‍ട്രോണ്‍ നഗറില്‍ നിര്‍മിച്ച ഇലക്ട്രോണിക്സ് റിസേര്‍ച്ച് ആന്റ് ഡെവലപ്മെന്റ് സെന്ററിന്റെ ഉദ്ഘാടനം ഫെബ്രുവരി 23ന് രാവിലെ 10.30ന് മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കും. പ്രമുഖ ശാസ്ത്രജ്ഞനും സാങ്കേതിക വിദഗ്ധനുമായ കെപിപി സമ്പ്യാറുടെ ജീവിതം, കാഴ്ചപ്പാട്, കൈവരിച്ച നേട്ടങ്ങള്‍ തുടങ്ങിയവ പ്രവദര്ശിപ്പിക്കുന്ന മ്യൂസിയം, ഇലക്ട്രോണിക്സ് ഉപകരണ നിര്‍മാണത്തെകുറിച്ചും ശാസ്ത്രീയ പരീക്ഷണങ്ങളെ കുറിച്ചും വിദ്യാര്‍ഥികളില്‍ അവബോധം സൃഷ്ടിക്കുന്നതിനുള്ള സയന്‍സ് എക്സിബിഷന് ഹാള്‍, ഇലക്ട്രോണിക്സ് രംഗത്തെ ഗവേഷണത്തിനായുള്ള ലബോറട്ടറികള്‍, ഡിജിറ്റല്‍ ലൈബ്രറി എന്നിവ ഉള്‍ക്കൊള്ളുന്നതാണ് രണ്ട് കോടി രൂപ ചെലവില്‍ നിര്‍മിച്ച സ്മാരകം.
‘ഇഷ്ടമാണ്, വിവാഹം ചെയ്യാമെന്ന് പറഞ്ഞ് 80 ലക്ഷം വാങ്ങി’; നടന് ആര്യ വഞ്ചിച്ചെന്ന് ജര്‍മ്മന്‍ യുവതി
സ്മാരകം ഉദ്ഘാടനത്തോടൊപ്പം രണ്ടു കോടി രൂപ ചെലവില്‍ ശേഷി വര്‍ധിപ്പിച്ച എംപിപി കപ്പാസിറ്റര്‍ ഉല്‍പ്പാദന കേന്ദ്രത്തിന്റെ ഉദ്ഘാടനവും 18 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന സൂപ്പര്‍ കപ്പാസിറ്റര്‍ ഉല്‍പ്പാദന കേന്ദ്രം ആദ്യഘട്ടത്തിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിര്‍വഹിക്കും. ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന് അധ്യക്ഷത വഹിക്കും. സാംസ്ക്കാരിക വകുപ്പ് മന്ത്രി എ കെ ബാലന്, തുറമുഖ മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക