കോഴിക്കോട്: സൈക്കിളില്‍ കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുകാരന് ടിപ്പര്‍ ലോറിയിടിച്ച് മരിച്ചു. വീടിന് സമീപത്ത് സൈക്കിളില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന വരിക്കോളിയില്‍ മലോക്കണ്ടി റഫീഖിന്റെയും ആയിഷയുടെയും മകന് ഷിഹാബാണ് (അഞ്ചു വയസ്) ടിപ്പര്‍ ലോറി ഇടിച്ച് മരിച്ചത്. എല്‍ കെ ജി വിദ്യാര്‍ഥിയാണ് ഷിഹാബ്.
അപകടം നടന്നയുടന്‍ തന്നെ കുട്ടിയെ നാദാപുരം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഷിയാസ്, ഹയറുന്നിസ, മൊഹമ്മദ് എന്നിവര്‍ ഷിഹാബിന്റെ സഹോദരി-സഹോദരന്മാരാണ്. –
പ്രതികരിക്കാൻ ഇവിടെ എഴുതുക