ടൂള്‍ക്കിറ്റ് കേസില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിക്ക് ജാമ്യം. ദല്‍ഹി പട്യാലാ ഹൗസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
കര്‍ശന ഉപാധികളോടെയാണ് ദിഷയ്ക്ക് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി പത്താം ദിവസമാണ് ജാമ്യം ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച ദിഷയെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടിരുന്നു. പട്യാല കോടതി തന്നെയാണ് ദിഷയെ കസ്റ്റഡിയില്‍ വിട്ടത്.
ഫെബ്രുവരി 20ന് കേസ് വിചാരണ നടത്തിയ കോടതി കേസില്‍ വിധി പറയാന്‍ 23 ാം തിയ്യതിയിലേക്ക് മാറ്റുകയായിരുന്നു.
ഗ്രെറ്റ തന്‍ബര്‍ഗ് ടൂള്‍ കിറ്റ് കേസില്‍ കുറ്റമാരോപിച്ചാണ് കോളേജ് വിദ്യാര്‍ത്ഥിയായ ദിഷ രവിയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 13ാം തിയ്യതി ബെംഗളൂരുവില്‍ വെച്ചായിരുന്നു അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക