ശബരിമലയിലെ ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ രംഗത്ത്.
എന്നാൽ വിശ്വാസ കാര്യത്തിൽ സർക്കാർ ആത്മാർത്ഥമായ ഒരു തീരുമാനം ഇത് വരെ സർക്കാർ എടുത്തിട്ടില്ലെന്നും ശബരിമല വിഷയത്തിൽ സർക്കാർ എതിർ കക്ഷി തന്നെയാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
നാമജപ ഘോഷയാത്രയുമായി ബന്ധപ്പെട്ട നിരപരാധികളായ ആളുകൾക്കും ദർശനത്തിനായി എത്തിയ ആളുകൾക്കും എതിരെ എടുത്ത കേസ് പിൻവലിക്കണമെന്ന് എൻ.എസ്.എസ് നേരത്തെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഗുരുതര ക്രിമിനൽ സ്വഭാവമില്ലാത്ത ശബരിമല, പൗരത്വ പ്രതിഷേധ കേസുകൾ പിൻവലിക്കാൻ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക