ഇരുപത്തൊന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മണിരത്നം ചിത്രം പൊന്നിയിന്‍ ശെല്‍വത്തിലൂടെ ശാലിനി വീണ്ടും അഭിനയരംഗത്തെ ത്തുമെന്നായിരുന്നു ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
എന്നാല്‍ ഇപ്പോഴിതാ തിരിച്ചുവരവ് ഉണ്ടാവില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ശാലിനി. അതിന്റെ കാരണവും ശാലിനി പറഞ്ഞു. സിനിമയിലേക്ക് ഇനിയൊരു മടങ്ങി വരവ് ഇനി സാദ്ധ്യമല്ലെന്നാണ് തനിക്ക് തോന്നുന്നതെന്ന് അവർ വ്യക്തമാക്കി.
പ്രയാസകരമായ ഒരു കാര്യമാണത് സ്ഥിരമായ ഒരു സ്ഥലത്തല്ലാതെ പല സ്ഥലങ്ങളിലായി ജോലി ചെയ്യുന്ന ഭര്‍ത്താവും സ്കൂളില്‍ പോകുന്ന രണ്ടു കുഞ്ഞുങ്ങളും ഞാൻ എന്തുചെയ്യും.
പല നടിമാരും മക്കള്‍ ജനിച്ച ശേഷവും സിനിമയിലേക്ക് തിരിച്ചു വന്നിട്ടുണ്ട്. അവരോടെനിക്ക് ബഹുമാനമാണ്. പക്ഷേ എന്നെ കൊണ്ട് അത് സാദ്ധ്യമാകുമെന്ന പ്രതീക്ഷയില്ല. കാരണം അത് കുടുംബജീവിതത്തെ ബാധിക്കാന്‍ ഇടയുണ്ട്, ശാലിനി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക