ഡൽഹി: കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് ഡൽഹിയിലേക്ക് പ്രവേശിക്കാന്‍ ആർടിപിസിആർ നിർബന്ധമാക്കി.
കേരളത്തിന് പുറമേ മഹാരാഷ്ട്ര, ചത്തീസ്ഗഢ്, മധ്യപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കാണ് ആർടിപിസിആർ നിർബന്ധമാക്കിയത്. മറ്റന്നാള്‍ മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരും. മാർച്ച് 15 വരെയാണ് ആർടിപിസിആർ നിർബന്ധമാക്കിയിരിക്കുന്നത്.
വിമാനം, ട്രെയിന്‍ എന്നി ഗതാഗത മാര്‍ഗങ്ങള്‍ വഴി രാജ്യതലസ്ഥാനത്ത് എത്തുന്ന ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. റോഡുവഴി വരുന്നവര്‍ക്ക് നിയന്ത്രണം ഇല്ല. ഈ സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക