കോഴിക്കോട്: തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ നേതൃത്വത്തിന് എതിരെ രൂക്ഷവിമര്‍ശനവുമായി കെ മുരളീധരന് എം പി. പണിയെടുക്കുന്നവര്‍ക്ക് സീറ്റ് കിട്ടാത്ത അവസ്ഥയാണ് കോണ്‍ഗ്രസിലെന്ന് കെ മുരളീധരൻ എം പി കുറ്റപ്പെടുത്തി.
കഷ്ടപ്പെട്ട് പണിയെടുക്കുന്നവര്‍ക്ക് കോണ്‍ഗ്രസിൽ സീറ്റ് കിട്ടുന്നില്ല. നേതാക്കളെ താങ്ങി നടക്കുന്നവര്‍ക്കാണ് സീറ്റ് കൊടുത്തത്. പക്ഷേ അവരെ ജനങ്ങൾ ജയിപ്പിക്കില്ലെന്നും അഡ്വ പി ശങ്കരന് അനുസ്മരണത്തില്‍ കെ മുരളീധരന് പറഞ്ഞു.
സ്ഥാനാർത്ഥി നിർണയത്തിൽ ഗ്രൂപ്പ് അടിസ്ഥാനമാവരുത്. കഴിഞ്ഞ ലോക്സഭയിൽ എല്ലാവർക്കും വയനാട് സീറ്റ് വേണമെന്നായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥി നിർണയം പോലും താനറിഞ്ഞില്ല. അവസാനം ഫലം വന്നപ്പോൾ കിട്ടിയത് മൂന്ന് സീറ്റ് മാത്രമായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക