മലയാള സിനിമയിലുണ്ടാകുന്ന മാറ്റങ്ങൾക്ക് കാരണം ഐഎഫ്എഫ്കെ ആണെന്ന് സംവിധായകൻ ലാൽജോസ്. സിനിമയിലെ നവ ഭാവുകത്വത്തിന് പിന്നിൽ കേരളാ രാജ്യാന്തര ചലച്ചിത്രമേളയുടെ സ്വാധീനം വലുതാണെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്ര മേളയുടെ 25 വര്‍ഷത്തെ ബൃഹത് ചരിത്രം പരിചയപ്പെടുത്തുന്ന ഫോട്ടോ പ്രദര്‍ശനം പാലക്കാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
6 വർഷങ്ങൾക്കു ശേഷം ഗൗതമി നായർ അഭിനയത്തിലേക്ക് മടങ്ങി വരുന്നു
പുതിയ തലമുറയ്ക്ക് ലോകത്തിന്റെ മാറ്റങ്ങള്‍ ഉൾക്കൊണ്ടുകൊണ്ട് സിനിമ ചെയ്യാനുള്ള ആത്മ വിശ്വാസമാണ് മേള പകർന്നു നൽകുന്നതെന്നും ലാൽജോസ് കൂട്ടിച്ചേർത്തു. അക്കാദമി ചെയർമാൻ കമല്‍, സെക്രട്ടറി അജോയ് ചന്ദ്രൻ, വൈസ് ചെയര്‍ പേഴ്സണ്‍ ബീന പോള്‍, എക്സിക്യൂട്ടീവ് അംഗം സിബി മലയില്‍ എന്നിവരും പ്രദർശന പരിപാടിയിൽ പങ്കെടുത്തു.
‘പേരിലല്ല മുസ്ലീം ആകേണ്ടത്; ജീവിതത്തിലും തല മറയ്ക്കണം’- നൂറിൻ ഷെരീഫ്
പ്രതികരിക്കാൻ ഇവിടെ എഴുതുക