ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് മെട്രോമാൻ ഇ. ശ്രീധരൻ ബിജെപിയിലേക്ക് പ്രവേശിച്ചത്. വലിയ വാർത്തയായിരുന്നു സംഭവം. ഇ. ശ്രീധരനെ മുഖ്യമന്ത്ര സ്ഥാനാർത്ഥിയായി ആരും പ്രഖ്യാപിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി കൂടിയായ വി. മുരളീധരൻ പറഞ്ഞു. കേരളത്തിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുന്നത് ഇ. ശ്രീധരനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനായ കെ. സുരേന്ദ്രൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തിരുത്തലുമായി മുരളീധരൻ രംഗത്ത് വന്നത്.
ഇ. ശ്രീധരനെ മുഖ്യമന്ത്രി ആക്കിക്കൊണ്ടുള്ള വാർത്തകൾ താൻ കണ്ടെന്നും പാർട്ടി അധ്യക്ഷനുമായ സംസാരിച്ചിരുനെന്നും മുരളീധരൻ പറഞ്ഞു. എന്നാൽ അദ്ദേഹം അത്തരമൊരു പ്രസ്താവനയും നടത്തിയിട്ടില്ലെന്നാണ് അറിയാൻ സാധിച്ചത്. ഇതൊരു പ്രഖ്യാപനമായി കാണരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ മുഖ്യമന്ത്രിയായി ഇ. ശ്രീധരനെ പ്രഖ്യാപിച്ചുകൊണ്ടുള്ള വിവരം മുരളീധരൻ തന്നെ ട്വീറ്റ് ചെയ്തിരുന്നെങ്കിലും അത് നീക്കം ചെയ്യുകയായിരുന്നു. മുഖ്യമന്ത്രി സ്ഥാനാർഥി ആരാണെന്ന കാര്യത്തിൽ പാർട്ടി അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് മുരളീധരൻ വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക