Home INTERNATIONAL ഈ പ്രദേശത്ത് പശുവിന് ബ്രാ നിര്‍ബന്ധം ! കഥയിങ്ങനെ…

ഈ പ്രദേശത്ത് പശുവിന് ബ്രാ നിര്‍ബന്ധം ! കഥയിങ്ങനെ…

സ്ത്രീകള്‍ ബ്രാ ധരിക്കുന്നതില്‍ പുതുമയില്ല എന്നാല്‍ പശു ബ്രാ ധരിക്കുന്നതിനെക്കുറിച്ചു ചിന്തിച്ചു നോക്കൂ. എന്നാല്‍ ഇത് കഥയല്ല യഥാര്‍ഥ സംഭവമാണ്. സൈബീരിയയിലാണ് ബ്രാ ധരിച്ച പശുക്കള്‍ ഉള്ളത്. സൈബീരിയയിലെ കടുത്ത തണുപ്പ് ഒഴിവാക്കാന്‍ യാകുട്ടിയയിലെ ഒമ്യാക്കോണ്‍ ഗ്രാമത്തിലെ ആളുകള്‍ കമ്പിളി കൊണ്ട് നിര്‍മ്മിച്ച ബ്രാ പശുക്കളെ ധരിപ്പിക്കുന്നു. പശുവിന്റെ അകിടില്‍ പാല്‍ മരവിപ്പിക്കുന്ന പ്രശ്‌നത്തെ ഇത് തടയുന്നു എന്നതാണ് ഗുണം.

ലോകത്തിലെ ഏറ്റവും തണുപ്പുള്ള സ്ഥലങ്ങളിലൊന്നാണ് ഒമ്യാക്കോണ്‍ ഗ്രാമം. ഇവിടത്തെ താപനില മൈനസ് 45 ഡിഗ്രി വരെ കുറയാറുണ്ട്. കഠിനമായ തണുപ്പ് കാരണം പശുക്കളുടെ പാല്‍ അവരുടെ അകിടില്‍ മരവിക്കാറുണ്ട്.

ഇത് പശുക്കളെ അസ്വസ്ഥരാക്കുന്നു. കൂടാതെ പശു വളര്‍ത്തുന്നവര്‍ക്ക് പാല്‍ ലഭിക്കാതെവരുന്നു. അതിനാല്‍ വളര്‍ത്തു മൃഗങ്ങളെ തണുപ്പില്‍ നിന്ന് സംരക്ഷിക്കാന്‍ അവര്‍ കമ്പിളി ബ്രാ ധരിപ്പിക്കുന്നു. ഈ പ്രത്യേക ബ്രാ ആടുകളുടെ മുടിയില്‍ നിന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ഈ സവിശേഷമായ ഉല്‍പ്പന്നം സൃഷ്ടിക്കുന്നതിനുള്ള ആശയം കര്‍ഷകനായ നിക്കോളായ് അറ്റ്‌ലസോയുടേതാണ്. പശുക്കള്‍ക്ക് ഈ ബ്രാ ധരിച്ച് ഒരു ദിവസം ഏകദേശം രണ്ടു ലിറ്റര്‍ പാല്‍ ലാഭിക്കുമെന്ന് പറയപ്പെടുന്നു.

അതിനാല്‍ പശുവിനെ തൊഴിത്തില്‍നിന്നും പുറത്തെടുക്കുമ്പോള്‍ ഇവിടെയുള്ള ആളുകള്‍ ഈ പ്രത്യേക ബ്രാ ധരിപ്പിക്കുന്നു. ഇത് ജലദോഷത്തെ തടയുന്നു. ഇതുമൂലം പശുക്കള്‍ക്ക് പെട്ടെന്ന് രോഗം വരില്ല.

Also Read :  കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിരോധനാജ്ഞ; കോഴിക്കോട് കര്‍ശന നിയന്ത്രണത്തിലേക്ക്