മുൻ കെ പി സി സി സെക്രട്ടറി കെ പ്രതാപൻ ബി.ജെ.പിയിൽ ചേർന്നു. കെ സുരേന്ദ്രൻ നയിച്ച എൻഡിഎയുടെ വിജയ യാത്രയുടെ സമാപന സമ്മേളനത്തിൽ വെച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ ഷാൾ അണിയിച്ചാണ് കെ പ്രതാപന് ബി.ജെ.പി അംഗത്വം നൽകിയത്.
ഇത്തവണ അടൂരിലേക്ക് യുഡിഎഫ് പരിഗണിച്ച സ്ഥാനാർഥികളിൽ ഒരാളായിരുന്നു പ്രതാപൻ. മുൻ മന്ത്രി പന്തളം സുധാകരന്റെ സഹോദരൻ കൂടിയായ പ്രതാപൻ യൂത്ത് കോണ്ഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ പന്തളം ഗ്രാമപഞ്ചായത്ത് അധ്യക്ഷൻ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
കെ പ്രതാപന് പുറമെ, നടൻ ദേവൻ, മുൻ ഐഎഎസ് ഉദ്യോഗസ്ഥനും തിരുവനന്തപുരം, ആലപ്പുഴ ജില്ലാ കളക്ടറുമായിരുന്ന കെ.വി.ബാലകൃഷ്ണൻ, സംവിധായകൻ വിനു കരിയത്ത് നടി രാധ തുടങ്ങിയവർ ബിജെപിയിൽ ചേർന്നു.
വിജയ യാത്ര സമാപന വേദിയിൽ ഇ. ശ്രീധരൻ, സുരേഷ് ഗോപി, ശോഭ സുരേന്ദ്രൻ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക