കോഴിക്കോട് ബാലുശ്ശേരി മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സാധ്യതയുള്ള നടന് ധര്മജന് ബോള്‍ഗാട്ടിക്ക് വിജയാശംസകള്‍ അറിയിച്ച് രമേഷ് പിഷാരടി. ധര്മജന് സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ആത്മാര്‍ത്ഥമായ വിജയാശംസ നേരുന്നതായും പിഷാരടി പറഞ്ഞു. കലാഭവന്‍ മണി അനുസ്മരണ വേദിയില്‍ വച്ചാണ് പിഷാരടി ആശംസകള്‍ അറിയിച്ചത്.
അതേസമയം, സംവരണ മണ്ഡലമായ ബാലുശ്ശേരിയില്‍ ധര്‍മജനെ മത്സരിപ്പിക്കരുതെന്ന് യുഡിഎഫ് മണ്ഡലം കമ്മിറ്റി കെപിസിസിക്ക് പരാതി നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ താനൊരു സീറ്റ് മോഹിയല്ലെന്നും സ്ഥാനാര്‍ത്ഥിത്വം കിട്ടിയാലും ഇല്ലെങ്കിലും പാര്‍ട്ടിയുടെ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കും എന്നാണ് നടന് ധര്മജന് വ്യക്തമാക്കിയത്.
ബാലുശ്ശേരിയില്‍ നിന്നും ഒരു നിയോജക മണ്ഡലം കമ്മിറ്റിയും തനിക്കെതിരെ കെപിസിസിക്ക് കത്ത് എഴുതിയിട്ടില്ല, കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നവരാണ് ഇതിന് പിന്നിലെന്ന് ധര്മജന് മനോരമ ന്യൂസിനോട് പ്രതികരിച്ചത്. എല്ലാ കമ്മിറ്റി ഭാരവാഹികളുമായി സംസാരിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാന്‍ തയ്യാറാണ്.
എന്നാല്‍ മണ്ഡലത്തിലെ രണ്ടു പേരെങ്കിലും എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ മത്സരിക്കില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. എല്ലാവരുടെയും പിന്തുണയോടെ താന്‍ നില്ക്കൂ. അതില്‍ ആര്‍ക്കെങ്കിലും മറിച്ചൊരു തീരുമാനമുണ്ടെങ്കില്‍ യാതൊരു എതിര്‍പ്പുമില്ല എന്നാണ് ധര്മജന് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക