ഇന്ത്യയിലെ സ്ത്രീകളിൽ ഇപ്പോൾ അമേരിക്കൻ സംസ്കാരം വളരുന്നുവെന്ന് വിമർശിച്ച് കങ്കണ റണാവത്.
1885 ലെ ഒരു ചിത്രം പങ്കുവച്ചായിരുന്നു കങ്കണയുടെ പ്രതികരണം. ഇന്ത്യ, ജപ്പാന്, സിറിയ എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്ന് വനിതാ ഡോക്ടര്‍മാരുടെ ചിത്രമാണിത്. ഇവർ ധരിച്ചിരിക്കുന്നത് അവരുടെ പരമ്പരാഗത വസ്ത്രമാണെന്നും അതിൽ താൻ അഭിമാനിക്കുന്നുവെന്നും കങ്കണ പറഞ്ഞു.
ട്വീറ്റ് വൈറലായതിന് പിന്നാലെ നടിക്കെതിരെ ട്രോൾ പൂരമാണ് സോഷ്യൽ മീഡിയയിൽ. അമേരിക്കൻ സ്റ്റൈൽ വസ്ത്രങ്ങള്‍ ധരിച്ച കങ്കണയുടെ ചിത്രങ്ങള്‍ പങ്കുവച്ചായിരുന്നു ഇവരുടെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക