പൃഥ്വിരാജ് നായകനായ ഭ്രമത്തിന്റെ ചിത്രീകരണം പൂർത്തിയായി. ബോളിവുഡ് ചിത്രമായ അന്ധാധുനിന്റെ മലയാളം റീമേക്ക് ആണ് ഭ്രമം. ഹിന്ദിയിൽ ആയുഷ്മാൻ ഖുറാന അവതരിപ്പിച്ച കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. സിനിമയുടെ ചിത്രീകരണം പൂർത്തിയായ വേളയിൽ സംവിധായകനായ രവി കെ ചന്ദ്രനെ കുറിച്ച് പങ്കുവയ്ക്കുകയാണ് പൃഥ്വിരാജ്.
‘ഭ്രമത്തിന് പായ്ക്ക് അപ്പ്! രവി കെ ചന്ദ്രൻ എന്ന സംവിധായകനൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിൽ അഭിമാനം..ചിത്രത്തിലെ അതിമനോഹരമായ രംഗങ്ങളിൽ ഒന്നിൽ നിന്നുള്ള സ്ക്രീൻ ഷോട്ടാണിത്’- പൃഥ്വിരാജ് കുറിക്കുന്നു. പൃഥ്വിരാജ് സുകുമാരന് പുറമെ ഉണ്ണി മുകുന്ദൻ, മംമ്ത മോഹൻദാസ് എന്നിവരും ഭ്രമത്തിൽ മുഖ്യവേഷത്തിൽ എത്തുന്നു.
ശരത് ബാലൻ തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തിൽ ശങ്കർ, ജഗദീഷ്, സുധീർ കരമന, സുരഭി ലക്ഷ്മി, അനന്യ എന്നിവരും അഭിനയിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക