സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാർ. ഈ മാസം 17 ന് പരീക്ഷകൾ ആരംഭിക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനോട് സംസ്ഥാന സർക്കാർ ആവശ്യം ഉന്നയിച്ചത്. ഏപ്രിൽ ആറിന് സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിയ്ക്കുന്ന സാഹചര്യത്തിലാണ് ആവശ്യം.
അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളതിനാൽ വോട്ടെടുപ്പിന് ശേഷം പരീക്ഷ നടത്തണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷനോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യം അറിയിച്ചുകൊണ്ടുള്ള സർക്കാരിന്റെ കത്ത് ചീഫ് ഇലക്ട്രറല്‍ ഓഫീസര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക