തീർത്ഥാടകർക്കായി അയോധ്യയിൽ ഗസ്റ്റ് ഹൗസ് പണിയാൻ കര്‍ണാടക സര്‍ക്കാര്‍. ഇതിനായി സർക്കാർ പത്ത് കോടി രൂപ അനുവദിച്ചു. തീർത്ഥാടകർക്ക് ഗസ്റ്റ് ഹൗസ് നിര്‍മിക്കാൻ തുക അനുവദിച്ചതായി ബജറ്റ് അവതരണ വേളയില്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ പറഞ്ഞു. കര്‍ണാടകയില്‍ നിന്ന് രാമക്ഷേത്ര ദര്‍ശനത്തിനെത്തുന്ന തീർത്ഥാടകർക്കാണ് ഗസ്റ്റ് ഹൗസ് അനുവദിക്കുക.
വീരശൈവ ലിംഗായത്ത് കമ്മ്യൂണിറ്റി ബോര്‍ഡിനും പുതുതായി രൂപീകരിച്ച വൊക്കലിംഗ കമ്മ്യൂണിറ്റി ബോര്‍ഡിനും ബജറ്റില്‍ 500 കോടി അനുവദിച്ചിട്ടുണ്ട്. ബ്രാഹ്മിണ്‍ വികസന ബോര്‍ഡിന് 50 കോടിയും ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനായി 1500 കോടിയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. അതേസമയം, അഞ്ചേക്കർ ഭൂമി അയോധ്യയിൽ ഗസ്റ്റ് ഹൗസ് നിർമ്മിക്കുന്നതിനായി നൽകുമെന്ന് ഉത്തർപ്രദേശ് സർക്കാർ നേരത്തെ അറിയിച്ചിരുന്നു.
സിനിമാ തിയേറ്ററുകളില്‍ സെക്കന്‍ഡ് ഷോ വീണ്ടും തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക