പുതിയ സിനിമയായ ദി പ്രീസ്റ്റിന്റെ റിലീസുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി. സിനിമയാണ് തന്റെ രാഷ്ട്രീയം. സജീവ രാഷ്ട്രീയത്തില്‍ തനിക്ക് താല്‍പ്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മല്‍സരിക്കാന്‍ ആവശ്യപ്പെട്ട് ആരെങ്കിലും സമീപിച്ചോ എന്ന ചോദ്യത്തിന് എന്നോടാരും ചോദിച്ചിട്ടില്ല, ഞാനാരോടും പറഞ്ഞിട്ടുമില്ല എന്നാണ് മമ്മൂട്ടി പറഞ്ഞത്.താല്‍പ്പര്യമുണ്ടോ എന്ന ചോദ്യത്തിന് തല്ക്കാലമില്ലെന്നായിരുന്നു മറുപടി.
നടിയെ ആക്രമിച്ച കേസിൽ നാദിർഷയുടെ വിസ്താരം ഇന്ന് |
11നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.നടി മഞ്ജു വാര്യര്‍,സംവിധായകന് ജോഫിന്‍ ടി. ചാക്കോ, നിര്‍മ്മാതാക്കളായ ബി.ഉണ്ണിക്കൃഷ്ണന്,ആന്റോ ജോസഫ് സംഗീത സംവിധായകന് രാഹുല്‍ രാജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക