കബഡി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യാനെത്തിയ നടി റോജ കളത്തിലിറങ്ങിയത് കാണികള്‍ക്ക് കൗതുകമായി. കബഡി കളിച്ച് കാണികളുടെ കയ്യടി നേടുന്ന നടി റോജയുടെ വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്
ചിറ്റൂരിലെ അന്തര്‍ ജില്ലാ കബഡി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യാനാണ് റോജ എത്തിയത്. റെനിഗുണ്ടയും തിലുവലങ്ങാടും തമ്മിലായിരുന്നു മത്സരം. സംഘാടകര്‍ മത്സരം കാണാന്‍ റോജയോട് അഭ്യര്‍ത്ഥിച്ചു. കുട്ടിക്കാലത്ത് കബഡി കളിച്ചിരുന്നു എന്ന് റോജ ഉദ്ഘാടന പ്രസംഗത്തിനിടെ പറഞ്ഞിരുന്നു.
തുടര്‍ന്ന് റോജ കൂടി മത്സരത്തില്‍ പങ്കെടുക്കാന്‍ സംഘാടകര്‍ ആവശ്യപ്പെട്ടു. റെനിഗുണ്ട ടീമിനു വേണ്ടിയാണ് ആദ്യം റോജ കളത്തില്‍ ഇറങ്ങിയത്. അടുത്ത റൗണ്ടില്‍ എതിരാളികള്‍ക്കു വേണ്ടിയും റോജ ഇറങ്ങി.
நடிகை ரோஜா pic.twitter.com/s6GlSPSca7
— meenakshisundaram (@meenakshinews) March 9, 2021
പ്രതികരിക്കാൻ ഇവിടെ എഴുതുക