മുംബൈ: മുംബൈയില്‍ തെരുവ് നായ്ക്കള്‍ക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ 68 -കാരന് അറസ്റ്റില്‍. മുംബൈ വെസ്റ്റ് അന്ധേരി ഗില്‍ബര്‍ട്ട് ഹില്‍ സ്വദേശിയായ അഹമ്മദ് ഷാഹിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ നായയെ ലൈംഗികമായി ഉപദ്രവിക്കുന്ന വീഡിയോ സഹിതം മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ പരാതിപ്പെട്ടതോടെയാണ് പോലീസ് നടപടി .
പച്ചക്കറി കച്ചവടക്കാരനാണ് 68 -കാരനായ പ്രതി. ഇയാള്‍ നായ്ക്കളെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് എത്തിച്ചാണ് ലൈംഗികമായി ഉപദ്രവിച്ചിരുന്നത്. അതിക്രമം നടത്തുന്ന വീഡിയോ ‘ബോംബെ ആനിമല്‍ റൈറ്റ്സ്’ എന്ന സംഘടനയുടെ വൊളന്റിയര്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഈ വീഡിയോ സഹിതമാണ് ‘ബോംബെ ആനിമല്‍ റൈറ്റ്സ്’ സ്ഥാപകന്‍ വിജയ് മൊഹാനി പോലീസില്‍ പരാതി ഉയര്‍ത്തിയത് .
അതെ സമയം പോലീസിന്റെ പിടിയിലായിട്ടും പ്രതി നല്കിയ മൊഴി തന്നെ അത്ഭുതപ്പെടുത്തിയെന്ന് വിജയ് മൊഹാനി പ്രമുഖ ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.
“താന്‍ നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാറുണ്ടെന്നും ചിലസമയങ്ങളില്‍ അവയുമായി ലൈംഗികബന്ധത്തിലേര്പ്പെടാറുണ്ടെന്നുമാണ് “പ്രതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക