കോവിഡ് ഭേദമായ വിവരം പങ്കുവച്ച് ബോളിവുഡ് താരം ആലിയ ഭട്ട്. എല്ലാവരുടെയും സ്നേഹത്തിനും കരുതലിനും നന്ദി അറിയിച്ച് എത്തിയിരിക്കുകയാണ് ആലിയ ഇപ്പോള്‍. വീണ്ടും സെറ്റിലേക്ക് പോകുന്നതായും താരം പങ്കുവച്ച കുറിപ്പിലൂടെ വ്യക്തമാക്കി.
”നിങ്ങളുടെ ഉത്കണ്ഠയുടെയും കരുതലിന്റെയും എല്ലാ സന്ദേശങ്ങളും ഞാന്‍ വായിച്ചിരുന്നു.
കോവിഡ് നെഗറ്റീവായതോടെ ഡോക്ടര്‍മാരോട് സംസാരിച്ചതിന് ശേഷം ഐസൊലേഷനില്‍ നിന്നും തിരികെയെത്തി. ഇന്നു മുതല്‍ വീണ്ടും ജോലിയില്‍ പ്രവേശിക്കുകയാണ്.
നിങ്ങളുടെ എല്ലാ ആശംസകള്‍ക്കും നന്ദി. ഞാന്‍ ശ്രദ്ധിക്കുകയും സുരക്ഷിതമായി തുടരുകയും ചെയ്യും. നിങ്ങള്‍ക്കും അത്് ചെയ്യുക” എന്നാണ് ആലിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക