പഞ്ചാബ് ധനമന്ത്രി മന്‍പ്രീത് സിംഗ് ബാദലിന് കോവിഡ് സ്ഥിരീകരിച്ചു. സമൂഹമാധ്യമത്തിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്ന് മന്‍പ്രീത് സിംഗ് അഭ്യര്‍ഥിച്ചു.
അതേസമയം, പഞ്ചാബില്‍ കോവിഡ് രോഗികളുടെ എണ്ണം പെരുകുന്ന സാഹചര്യത്തില്‍ ലുധിയാന ജില്ലയില്‍ രാത്രികാല കര്‍ഫ്യു ഏര്‍പ്പെടുത്തി. മാര്‍ച്ച് 12 മുതല്‍ രാത്രി 11 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് കര്‍ഫ്യു നടപ്പിലാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക