നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മെട്രോമാന് ഇ ശ്രീധരന് പാലക്കാട് പ്രചാരണം ആരംഭിച്ചു. ജയിച്ചാല്‍ രണ്ട് വര്‍ഷം കൊണ്ട് പാലക്കാടിനെ കേരളത്തിലെ മികച്ച പട്ടണമാക്കുമെന്നാണ് ശ്രീധരന്റെ അവകാശവാദം. അഞ്ചു കൊല്ലം കൊണ്ട് ഇന്ത്യയിലെ മികച്ച പട്ടണവുമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിവാദങ്ങളല്ല വികസനമാണ് തന്റെ പ്രചാരണമെന്ന് പറയുന്ന ശ്രീധരന് രാഷ്ട്രീയമല്ല വികസനമാണ് തന്റെ ലക്ഷ്യമെന്നും വ്യക്തമാക്കി. പാലക്കാട്ടെ യുവാക്കളിലാണ് തന്റെ പ്രതീക്ഷ. പ്രായകൂടുതല്‍ അനുഭവസമ്ബത്താവുമെന്നും പാലക്കാട് ജയിക്കുമെന്നും ഇ ശ്രീധരന് പറഞ്ഞു.
ബി ജെ പി സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് ദേശീയ നേതൃത്വം ഇന്ന് അന്തിമ രൂപം നല്‍കുമെന്നാണ് സൂചന. നേമത്ത് കുമ്മനം രാജശേഖരന്, കോന്നിയില്‍ കെ സുരേന്ദ്രന്, കാട്ടാക്കടയില്‍ പി കെ കൃഷ്ണദാസ്, തിരുവനന്തപുരം സെന്‍ട്രലിലോ വട്ടിയൂര്‍ക്കാവിലോ സുരേഷ് ഗോപി എന്നിവര്‍ക്കാണ് സാദ്ധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക