കോഴിക്കോട്: കെ കെ രമ വടകര മണ്ഡലത്തില്ആര് എം പി സ്ഥാനാര്‍ത്ഥിയാവില്ല. എന്‍ വേണു ആയിരിക്കും ഇവിടെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുക എന്നാണ് വിവരം.
കെ കെ രമ മത്സരിക്കണമെന്ന് യുഡിഎഫിന്റെ ഭാഗത്ത് നിന്ന് സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍ വേണുവിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ മതിയെന്നായിരുന്നു ആര് എം പിയുടെ തീരുമാനം.
വടകരയിലേക്ക് കോണ്‍ഗ്രസ് ഇതുവരെ സ്ഥാനാര്‍ത്ഥിയെ ആലോചിച്ചിട്ടില്ല. ഡല്‍ഹിയിലെ കൂടിയാലോചനകള്‍ക്ക് ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ ആര് എം പി നേതാക്കളുമായി ടെലിഫോണില്‍ ആശയവിനിമയം നടത്തി. ആര് എം പിക്ക് സീറ്റ് നല്‍കുന്നത് സംബന്ധിച്ച അനിശ്ചിതത്വം മാറിയെന്ന് ആര് എം പി നേതാക്കളെ ലീഗ് അറിയിച്ചിട്ടുണ്ട്. ഇതോടെ യു ഡി എഫ് പിന്തുണയോടെ വടകരയില്‍ ആര് എം പി മത്സരിക്കുമെന്ന കാര്യം ഉറപ്പായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക