മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ദൃശ്യം 2 ന്റെ തെലുങ്ക് റീമേക്കിലും തൊടുപുഴ ലൊക്കേഷനാകും. തൊടുപുഴയിലെ കാഞ്ഞാര്‍, വഴിത്തല തുടങ്ങിയ പ്രദേശങ്ങളായിരുന്നു ദൃശ്യം 2 ലും പ്രധാന ലൊക്കേഷനുകളായത്. തെലുങ്ക് പതിപ്പിന്റെ ചിത്രീകരണങ്ങളും ഇവിടെയായിരിയ്ക്കും. ദൃശ്യംകവല എന്നാണ് നിലവില്‍ ഈ പ്രദേശം അറിയപ്പെടുന്നതും.
ജീത്തു ജോസഫ് തന്നെയാണ് തെലുങ്ക് പതിപ്പിന്റേയും സംവിധാനം നിര്‍വഹിയ്ക്കുക. ആന്റണി പെരുമ്പാവൂരാണ് തെലുങ്ക് പതിപ്പിന്റേയും നിര്‍മാണം. നടന് വെങ്കടേഷ് ആണ് ദൃശ്യത്തിലെ മോഹന്‍ലാല്‍ കഥാപാത്രത്തെ തെലുങ്ക് പതിപ്പില്‍ അവതരിപ്പിയ്ക്കുക.
മീന, എസ്തര്, നദിയ മൊയ്തു എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തും. ദൃശ്യത്തിന്റെ ആദ്യ പതിപ്പും തെലുങ്കിലേയ്ക്ക് റീമേക്ക് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക